മിക്ക വീടുകളിലും കാണാൻ കഴിയുന്ന ഒരു പഴമാണ് ഞാവൽ. ഈ രുചികരമായ പഴത്തിന്റെ ആരോഗ്യഗുണങ്ങൾ നിരവധിയാണ്. നല്ല കടും നീല അല്ലെങ്കിൽ പർപ്പിൾ നിറത്തിൽ കാണപ്പെടുന്ന ഈ പഴം നല്ല മധുരമുള്ളതാണ്. Syzygium cumini എന്നാണ് ഇതിന്റെ ശാസ്ത്രനാമം, ബ്ലാക്ക് പ്ലം, ജാവ പ്ലം എന്ന പേരിലും അറിയപ്പെടുന്നു. വയറുവേദന, ജോയിൻറ് വേദന, പ്രമേഹം എന്നിങ്ങനെ നിരവധി രോഗങ്ങൾക് പ്രതിവിധിയാണ് ഈ പഴം. നമ്മുടെ നാട്ടിൻപുറങ്ങളിൽ കാണുന്ന ഈ പഴത്തിന്റെ അത്ഭുതഗുണങ്ങൾ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.
1) കണ്ണിന്റെയും ചർമ്മത്തിന്റെയും ആരോഗ്യം വർധിപ്പിക്കുന്നു.
ഹീമോഗ്ലോബിൻ, അയേൺ എന്നിവ വർധിപ്പിച്ചു ഞാവൽ പഴം രക്തത്തെ ശുദ്ധീകരിക്കുന്നു, ഇതുവഴി കണ്ണിന്റെയും ചർമ്മത്തിന്റെയും ആരോഗ്യം വർധിപ്പിക്കുന്നു. നിരവധി മിനറൽസ്, വിറ്റാമിൻ സി, വിറ്റാമിൻ എ എന്നിവയുടെ ഒരു കലവറയാണ് ഈ പഴം.
2) ഹീമോഗ്ലോബിന്റെ എണ്ണം വർധിപ്പിക്കുന്നു.
ഞാവൽ പഴത്തിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി, അയേൺ, എന്നിവ ഹീമോഗ്ലോബിൻ എണ്ണം വർധിപ്പിക്കുന്നു. ഹീമോഗ്ലോബിന്റെ അളവ് വർധിച്ചാൽ കൂടുതൽ ഓക്സിജൻ നമ്മുടെ അവയവങ്ങൾക് നൽകാൻ സാധിക്കും, ഇത് നമ്മളെ കൂടുതൽ ആരോഗ്യവാനാകും. കൂടാതെ ഇതിലുള്ള അയേൺ രക്തത്തെ ശുദ്ധീകരിക്കുന്നു.
3) ഹൃദയത്തിന്റെ ആരോഗ്യം വർധിപ്പിക്കുന്നു
ഞാവൽ പഴത്തിൽ അടങ്ങിയിട്ടുള്ള പൊട്ടാസിയം(55 mg/100g) ഹൃദയത്തിന്റെ ആരോഗ്യത്തിന് അനിവാര്യമാണ്. അമിത രക്ത സമ്മർദ്ദം, ഹൃദ്രോഗങ്ങൾ, സ്ട്രോക്ക് എന്നിവ ഒരു പരിധിവരെ തടഞ്ഞുനിർത്താൻ ഈ പഴം സഹായിക്കുന്നു. നിങ്ങളുടെ രക്തക്കുഴലുകളുടെ ആരോഗ്യം വർധിപ്പിക്കുകയും ചെയുന്നു.സ്ട്രോക്ക് വരാതിരിക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം, ലക്ഷണങ്ങൾ എന്നിവയെ കുറിച്ചു അറിയാൻ ഈ ലിങ്ക് അമർത്തുക.
4) മുഖക്കുരു ഇലാതാകാൻ സഹായിക്കുന്നു:
ഞാവൽ പഴം കഴിക്കുന്നത് നിങ്ങളുടെ മുഖത്തെ എണ്ണ മെഴുക് ഒഴിവാകുകയും കൂടുതൽ പുതുമയും ഉന്മേഷവും നൽകുന്നു. മുഖക്കുരു ഒഴിവാക്കാനും ഇത് സഹായിക്കുന്നു.
5) മോണകളുടെയും പലിന്റെയും ശക്തി കൂട്ടുന്നു.
നമ്മുടെ പലിന്റെയും മോണകളുടെയും ആരോഗ്യത്തിന് ഉത്തമമാണ് ഞാവൽ പഴം. ഞാവൽ പഴത്തിന്റെ ഇലകൾക് ബാക്റ്റീരിയകളെ നശിപ്പിക്കാനുള്ള കഴിവുണ്ട്, അതിനാൽ ഇവ മോണകളിൽ നിന്ന് രക്തം വരുന്നത് തടയാൻ സഹായിക്കുന്നു.
ഞാവൽ പഴത്തിന്റെ ഇല ഉണക്കി പൊടിച്ചു ടൂത്ത് പേസ്റ്റിനു പകരമായി ഉപയോഗിക്കാവുന്നതാണ്, ഇത് മോണയുടെ അണുബാധ, രക്ത വരുന്നത് എന്നിവ ഇല്ലാതാകുന്നു. ഞാവൽ മരത്തിന്റെ തോൾ ഉപയോഗിച്ചുണ്ടാക്കുന്ന കഷായം വായ കഴുകാനും, വായ് പുണ്ണ് എന്നിവയ്ക്കും ഉപയോഗിക്കാം.6) പ്രമേഹത്തിന് നല്ലതാണ്.
പ്രമേഹരോഗികൾക്കു കണ്ടുവരുന്ന അമിതമായി മൂത്രമൊഴിക്കാനുള്ള പ്രവണത, അമിതദാഹം എന്നിവ പരിഹരിക്കാൻ ഞാവൽ പഴം സഹായിക്കും. ഞാവൽ പഴത്തിന് ഗ്ലൈസീമിക് ഇൻഡക്സ് കുറവാണ്, അതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുകയില്ല. ഇതിന്റെ വിത്ത്, തൊലി, ഇല എന്നിവയെല്ലാം പ്രമേഹസംബദ്ധമായ ഔഷധങ്ങളായി ഉപയോഗിക്കുന്നു.
7) വണ്ണം കുറക്കാൻ സഹായിക്കുന്നു.
ഞാവൽ പഴത്തിൽ കലോറി കുറവും ഫൈബർ കൂടുതലുമാണ്, അതിനാൽ അമിതവണ്ണം കുറക്കാൻ താല്പര്യമുള്ളവർക് ഒരു ഉത്തമമായ ഭക്ഷണമാണ് ഞാവൽ പഴം.
നമ്മുടെ ദഹനപ്രക്രിയയെ സഹായിക്കുകയും, മെറ്റാബോളിസത്തെ ഉത്തേജിപ്പിക്കുകയും, വിശപ്പ് കുറക്കുകയും ചെയുന്നു ഈ പഴം.8) അണുബാധ ഉണ്ടാകുന്നത് തടയുന്നു.
ഞാവൽ പഴത്തിൻ ആന്റി ബാക്റ്റീരിയൽ ഗുണങ്ങൾ ഉണ്ട്, കൂടാതെ മലേറിയ തടയാനും മറ്റു അണുബാധകൾ തടയാനും സാധിക്കും. ഈ പഴത്തിൽ മാലിക് ആസിഡ്, ഗാലിക് ആസിഡ്, ഓക്സലിക് ആസിഡ്, ബെറ്റ്‌ലിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഒരു വിധം സാധാരണ ഇൻഫെക്ഷനുകൾ എല്ലാം, ഒരു പരിധിവരെ തടയാൻ ഈ പഴം സഹായിക്കുന്നു.
രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന എട്ട് കാര്യങ്ങൾ അറിയാൻ ഈ ലിങ്ക് അമർത്തുക.
നൂറു ഗ്രാം ഞാവൽ പഴത്തിൽ അടങ്ങിയിട്ടുള്ള പോഷകഗുണങ്ങൾ:
- എനർജി: 60 kcal
- കാർബോഹൈഡ്രേറ്റ് : 15.56 g
- വെള്ളം: 83.13 g
- ഫാറ്റ്: 0.23 g
- പ്രോട്ടീൻ: 0.72 g
- വിറ്റാമിൻ എ, തയാമിൻ, റിബോഫ്ളാവിൻ, നിയാസിൻ, വിറ്റാമിൻ B6 , വിറ്റാമിൻ സി
- കാൽസ്യം: 19 mg
- സോഡിയം: 14 mg
- പൊട്ടാസിയം: 55 mg
- അയേൺ: 0.19 mg
- മഗ്നീഷ്യം: 15 mg
- ഫോസ്ഫറസ്: 17 mg
ഇതിൽ നിന്ന് നിങ്ങൾക് ഞാവൽ പഴത്തിന്റെ ഔഷധഗുണങ്ങൾ മനസിലായിട്ടുണ്ടാകും. നമ്മൾ ഉയർന്ന വിലകൊടുത്തു വാങ്ങിക്കുന്ന നിരവധി പഴങ്ങളുടെ ഇരട്ടി ഗുണങ്ങൾ നിങ്ങളുടെ വീട്ടിൽ തന്നെ ഉണ്ടാകുന്ന ഈ പഴത്തിനുള്ളിൽ ഉണ്ടെന്ന് ഇനിയെങ്കിലും തിരിച്ചറിയുക!
إرسال تعليق