നല്ല ആകർഷിക്കുന്ന പച്ചനിറത്തിൽ ഉരുണ്ട, ചെറിയ കട്ടിയുള്ള വിത്തുകളുള്ള പേരയ്ക്ക നമ്മൾ ഏവർകും ഇഷ്ടമാണ്. ഇതിനെ ഇംഗ്ലീഷിൽ guava എന്നും ഹിന്ദിയിൽ അമ്‌റൂദ് എന്നും വിളിക്കും, എന്നാൽ കേരളത്തിലെ ചില ഭാഗങ്ങളിൽ ഇതിന് അടയ്ക്ക പഴം എന്നും വിളിക്കാറുണ്ട്. പേരയ്ക്കയുടെ ജന്മദേശം മധ്യ അമേരിക്കയാണ്. ഈ പഴത്തിന് ഏവർകും ഇഷ്ടമാകുന്ന ഒരു പ്രത്യേക രുചിയും സുഗന്ധവുമാണ് ഉള്ളത്, എന്നാൽ ഇതിനു പുറമെ ഒട്ടനവധി ആരോഗ്യഗുണങ്ങളും ഈ പഴത്തിനുണ്ട്. ആന്റി ഓക്സിഡന്റ്സ്, വിറ്റാമിൻ സി, വിറ്റാമിൻ എ, ലൈക്കോപീൻ, കാൽസ്യം, മംഗനീസ്, പൊട്ടാസിയം ഏന്നിവയുടെ ഒരു കലവറയാണ് പേരയ്ക്ക. കൂടാതെ കുറഞ്ഞ കലോറി കൂടുതൽ ഫൈബർ അടങ്ങിയ ഒരു പഴമാണ് പേരയ്ക്ക, അതിനാൽ തന്നെ ദിവസേന ഡയറ്റ് എടുക്കുന്നവർക് ഇത് കഴിക്കുന്നത് നല്ലതാണ്.
പേരയ്ക്കയുടെ ആരോഗ്യഗുണങ്ങൾ:
1) രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു:
നമ്മൾ സാധാരണ കഴിക്കുന്ന ഓറഞ്ചിന്റെ നാലിരട്ടി വിറ്റാമിൻ സി പേരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ വിറ്റാമിൻ സി വലിയ പങ്ക് വഹിക്കുന്നു. ബാക്റ്റീരിയകളെയും വൈറസുകളെയും നശിപ്പിച്ച് ശരീരത്തെ ഇൻഫെക്ഷനുകളിൽ നിന്ന് രക്ഷിക്കുന്നു. ശരീരത്തിലെ അയേൺ ആഗിരണം പേരയ്ക്ക വർധിപ്പിക്കുന്നു, ഇതിലൂടെ കൂടുതൽ അയേൺ ശരീരത്തിൽ എത്തുകയും, രോഗപ്രതിരോധശേഷി, ശക്തി എന്നിവ വർധിക്കുന്നു.
2) പ്രമേഹരോഗികൾക്കും കഴിക്കാം:
ഫൈബറിന്റെ ഒരു കലവറയാണ് പേരയ്ക്ക കൂടാതെ ഇതിന്റെ ഗ്ലൈസീമിക് ഇൻഡക്സ് കുറവാണ്, അതിനാൽ പ്രമേഹരോഗികൾക്കും ഈ പഴം കഴിക്കാം. കാരണം ഗ്ലൈസീമിക് ഇൻഡക്സ് കുറവായതിനാൽ ഇത് കഴിച്ചതുകൊണ്ട് പഞ്ചസാരയുടെ അളവ് കൂടുതൽ വർധിക്കില്ല, മാത്രമല്ല ഇതിലുള്ള ഫൈബർ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക്കയും ചെയുന്നു. അതിനാൽ തന്നെ പ്രമേഹരോഗികൾക്കും, പ്രമേഹം വരാതിരിക്കാൻ ശ്രദ്ധിക്കുന്നവർക്കും ഈ പഴം കഴിക്കുന്നത് ഉത്തമമാണ്.
3) അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്നു:
പേരയ്ക്ക നമ്മുടെ മെറ്റാബോളിസത്തെ (നമ്മുടെ ശരീരത്തിൽ നടക്കുന്ന രാസപ്രവർത്തനങ്ങൾ) ശരിയായ രീതിയിൽ നടക്കാൻ സഹായുന്നു. കൂടാതെ നമ്മുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ, ഫൈബർ, വിറ്റാമിൻ എന്നിവ ഈ പഴത്തിൽ അടങ്ങിയിട്ടുമുണ്ട്. അതിനാൽ തന്നെ അമിതവണ്ണമുള്ളവർക് ഒരു ഉത്തമ ഭക്ഷണമാണ് പേരയ്ക്ക.
4) തലച്ചോറിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നു.
മുകളിൽ സൂചിപ്പിച്ച വിറ്റമിന്സിനു പുറമെ വിറ്റാമിൻ B6 (പിരിഡോക്സിൻ) വിറ്റാമിൻ B3 (നിയാസിൻ) എന്നിവയും പേരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ഈ വിറ്റാമിനുകൾ തലച്ചോറിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുകയും തലച്ചോറിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുക്കയും ചെയുന്നു.
5) ചർമത്തിന്റെ ആരോഗ്യം വർധിപ്പിക്കുന്നു:
പേരയ്ക്കയിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകളായ കരോട്ടീൻ, ലൈക്കോപീൻ അതുപോലെ വിറ്റാമിൻ എ വിറ്റാമിൻ സി എന്നിവ നമ്മുടെ ചർമത്തെ വിവിധ തൊലിസംബന്ധമായ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. പേരയ്ക്ക കഴിക്കുന്നത് ചർമത്തിന് തിളക്കവും ഉന്മേഷവും നൽകുന്നു, കൂടാതെ മുഖക്കുരു, കണ്ണിനു ചുറ്റുമുള്ള കറുപ്പ് എന്നിവ ഒഴിവാക്കാൻ സഹായിക്കുന്നു.
6) മലബന്ധത്തിന് പരിഹാരം
മറ്റുപഴങ്ങളുമായി താരതമ്യം ചെയുമ്പോൾ പേരയ്ക്കയിൽ ഉയർന്ന അളവിൽ ഫൈബറുകൾ അടങ്ങിയിട്ടുണ്ട്. ഒരു പേരയ്ക്കയിൽ നമ്മുടെ ശരീരത്തിന് ഒരു ദിവസം ആവശ്യമായ ഫൈബറിന്റെ പന്ത്രണ്ട് ശതമാനം അടങ്ങിയിട്ടുണ്ട്. അതിനാൽ നമ്മുടെ ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിനും സുഖപ്രദമായി മലവിസർജ്ജനം നടത്താനും ഈ പഴം സഹായിക്കുന്നു. പേരക്കയുടെ വിത്ത് കഴിക്കുന്നത് ഒരു നല്ല വയറിളക്കമരുന്നാണ്.
7) മാനസിക പിരിമുറുക്കം ഒഴിവാക്കാൻ സഹായിക്കുന്നു;
പേരക്കയിലെ മഗ്നീഷ്യം പേശികൾ, ഞരമ്പുകൾ എന്നിവയെ അയവാക്കുന്നു. അതിനാൽ തന്നെ കൂടുതൽ സമയം ജോലി ചെയ്‌ത് ക്ഷീണിച്ചാൽ ഒരു പേരയ്ക്ക കഴിക്കുമ്പോൾ ക്ഷീണം മാറുകയും ഉന്മേഷം കിട്ടുകയും ചെയുന്നു.
8) കാൻസർ വരാനുള്ള സാധ്യത കുറയ്ക്കുന്നു:
ലൈക്കോപീൻ, വിറ്റാമിൻ സി, പോളിഫിനോൾസ് പോലെയുള്ള ആന്റി ഓക്സിഡന്റുകൾ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുകയും ക്യാൻസറിന്റെ വളർച്ച തടയുകയും ചെയുന്നു. പ്രോസ്റ്റേറ്റ് കാൻസർ, സ്തനാർബുദം എന്നിവ വരുന്നത് തടയാൻ ഈ പഴത്തിന് സാധിക്കും എന്നാണ് ചില ആധുനിക പഠനങ്ങൾ തെളിയിക്കുന്നത്.
- എങ്ങനെ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ വരുന്നത് തടയാം, ലക്ഷണങ്ങൾ, ചികിത്സ എന്നിവയെ കുറിച്ച് അറിയാൻ ഈ ലിങ്ക് അമർത്തുക.
- സ്തനാർബുദത്തെ ചൂണ്ടി കാണിക്കുന്ന ലക്ഷണങ്ങൾ, ചികിത്സ എന്നിവയെ കുറിച്ച അറിയാൻ ഈ ലിങ്ക് അമർത്തുക.
9) ഹൃദയത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നു:
പേരയ്ക്കയിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള പൊട്ടാസിയം, സോഡിയം എന്നീ മിനറലുകൾ അമിതരക്തസമ്മർദ്ദം ഉള്ളവരിൽ ബിപി നിയന്ത്രിക്കാൻ സഹായിക്കുന്നു. ഈയടുത്ത് നടന്ന ചില പഠനങ്ങൾ തെളിയിക്കുന്നത് ഭക്ഷണതിനു മുൻപ് പഴുത്ത പേരയ്ക്ക കഴിക്കുന്നത് രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ കുറയ്ക്കുകയും, നല്ല കൊളസ്‌ട്രോൾ എട്ടു ശതമാനം വർധിപ്പിക്കാൻ സഹായിക്കുന്നുമുണ്ടെന്നാണ്. ഈ കാര്യങ്ങൾ എല്ലാം തന്നെ ഹൃദയത്തിന്റെ ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്നു.
10) കണ്ണിന്റെ കാഴ്ച ശക്തി വർധിപ്പിക്കുന്നു:
പേരക്കയിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ കണ്ണിന്റെ കാഴ്ച വർധിപ്പിക്കുകയും തിമിരം പോലെയുള്ള അസുഖങ്ങളിൽ നിന്ന് നമ്മുടെ കണ്ണിനെ സംരക്ഷിക്കുകയും ചെയുന്നു.
100g പേരയ്ക്കയിൽ അടങ്ങിയിട്ടുള്ള പോഷക ഗുണങ്ങൾ:
- കലോറി: 68 Kcal
- ഫാറ്റ്: 1g
- സോഡിയം: 2 mg
- പൊട്ടാസിയം: 417 mg
- കാർബോഹൈഡ്രേറ്റ്; 4%
- പ്രോട്ടീൻ: 2.6g
- വിറ്റാമിൻ എ : 12%
- വിറ്റാമിൻ സി: 380%
- കാൽസ്യം: 1%
- അയേൺ: 1%
- വിറ്റാമിൻ B6 : 5%
- മഗ്നീഷ്യം: 5%
Post a Comment