നല്ല സോഫ്റ്റ് ആയ പൾപ്പും പുറമെ കട്ടിയുള്ള തോലുമുള്ള പാഷൻ ഫ്രൂട്ട് കഴിച്ചിട്ടുണ്ടോ?. ഇതിനെ പാസ്സിഫ്ലോറ എന്നും വിളിക്കാറുണ്ട്. ചൂടും ഈർപ്പവുമുള്ള അന്തരീക്ഷങ്ങളിൽ ഇത് പെട്ടന്ന് വളരും. പാഷൻ ഫ്രൂട്ട്ന്റെ പൾപ്, കുരു എന്നിവ ജ്യുസ്, ഷേക്ക് ആയിട്ടുമൊക്കെ കഴിക്കാവുന്നതാണ്. നിറവും വലിപ്പവും വ്യത്യാസമുള്ള നിരവധിയിനം പാഷൻ ഫ്രൂട്ടുകൾ ഉണ്ട്. ഇതിൽ ഗോൾഡൻ കളർ, പർപ്പിൾ എന്നിവയാണ് കൂടുതൽ കണ്ടുവരുന്നത്.
Passiflora edulis എന്നാണ് ഇതിന്റെ ശാസ്ത്രനാമം. ഇതിൽ പർപ്പിൾ കളർ പാഷൻ ഫ്രൂട്ടിന്റെ ജന്മദേശം തെക്കേ അമേരിക്കയാണ്. എന്നാൽ ഗോൾഡൻ പാഷൻ ഫ്രൂട്ടിന്റെ ജന്മദേശം ഓസ്ട്രേലിയ, ഏഷ്യ എന്നിവയാണ്. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഈ പഴം കണ്ടുവരുന്നു. ഈ പഴത്തിന് നിരവധി ആരോഗ്യഗുണങ്ങൾ ഉള്ളതിനാലും വളരെയധികം രുചികരമായതിനാലും ഏവർകും പ്രിയപ്പെട്ടതാണ്.
ആന്റി ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്;നമ്മുടെ ശരീരത്തെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ നശിപ്പിക്കാൻ ആന്റി ഓക്സിഡന്റുകൾക് സാധിക്കുന്നു. നമ്മുടെ ശരീരത്തിന് പ്രതിരോധ ശേഷി വർധിപ്പിക്കാനും, രോഗങ്ങളെ തടയാനും ഈ പഴം സഹായിക്കുന്നു. നമ്മുടെ രക്തത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യാനും, തലച്ചോറിലേക്കും നാഡീവ്യൂഹത്തിലേകും ശരിയായ അളവിൽ രക്തയോട്ടം നടക്കാനും ആന്റി-ഓക്സിഡന്റുകൾ സഹായിക്കുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞർ നടത്തിയ ചില പഠനങ്ങൾ തെളിയിക്കുന്നത്. കൂടാതെ കാൻസർ, അൽഷിമെയ്‌സ് പോലെയുള്ള രോഗങ്ങൾ തടയാനും ആന്റി ഓക്സിഡന്റുകൾ സഹായിക്കുന്നു.
ഫൈബറുകളുടെ ഒരു കലവറയാണ് പാഷൻ ഫ്രൂട്ട്.
നമ്മൾ കഴിക്കുന്ന നിരവധി ഭക്ഷണങ്ങളിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. ഫൈബർ നമ്മുടെ ദഹനവ്യവസ്ഥയുടെ പ്രവർത്തനം കാര്യക്ഷമായി നടക്കാൻ സഹായിക്കുന്നു. മലബന്ധം ഉള്ളവരിൽ ഫൈബർ കൂടുതൽ അടങ്ങിയിട്ടുള്ള ഭക്ഷണം കൂടുതലായി കഴിക്കാൻ നിർദ്ദേശിക്കാറുണ്ട്. ഫൈബർ അടങ്ങിയ ഭക്ഷണം മലവിസര്‍ജ്ജനം സുഖകരമായി നടക്കാൻ സഹായിക്കുന്നു. ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറച്ച്, ഹൃദയത്തിന്റെ ആരോഗ്യം വർധിപ്പിക്കാൻ ഫൈബറുകൾ സഹായിക്കുമെന്നാണ് ചില വിദഗ്‌ദ്ധരുടെ അഭിപ്രായം. പാഷൻ ഫ്രൂട്ടിൽ സ്റ്റീറോളുകൾ ഇല്ലാത്തതിനാൽ ഹൃദയ സംബന്ധമായ അസുഖകൾ ഉള്ളവർക് ഉത്തമമാണ്.നമ്മുടെ ശരീരത്തിന് ദിവസവും ആവശ്യമായ ഫൈബറിന്റെ വലിയ ഒരു ഭാഗം പാഷൻ ഫ്രൂട്ട് നൽകുന്നു.
ഇൻസുലിൻ പ്രതിരോധം കുറയ്ക്കാൻ സഹായിക്കുന്നു.
ചില ആധുനിക പഠനങ്ങൾ തെളിയിക്കുന്നത് പാഷൻ ഫ്രൂട്ടിന്റെ കുരുവിൽ അടങ്ങിയിട്ടുള്ള പൈസേറ്റനോൾ എന്ന രാസവസ്തു ഇൻസുലിനോടുള്ള ശരീരത്തിന്റെ പ്രതികരണശേഷി വർധിപ്പിക്കുന്നു. അതിനാൽ തന്നെ ഈ പഴം പ്രമേഹം കുറക്കാനും അല്ലെങ്കിൽ വരാതിരിക്കാനും സഹായിക്കുന്നു.
ഗ്ലൈസീമിക് ഇൻഡക്സ് കുറവാണ്:
ഓരോ ഭക്ഷണങ്ങൾ കഴിച്ചാൽ നമ്മുടെ രക്തത്തിലെ പഞ്ചസാര എത്രത്തോളം ഉയരുന്നു എന്നതിന്റെ ഒരു കണക്കാണ് ഗ്ലൈസീമിക് ഇൻഡക്സ്.
പാഷൻ ഫ്രൂട്ട് കഴിച്ചാൽ രക്തത്തിലെ പഞ്ചസാര വളരെ ചെറിയ അളവിൽ മാത്രമേ കൂടുകയൊള്ളു. അതിനാൽ തന്നെ ഷുഗർ രോഗികൾക്, മറ്റു പഴങ്ങളെക്കാൾ നല്ലത് ഈ പഴമാണ്.
ഹൃദയത്തിന്റെ ആരോഗ്യം വർധിപ്പിക്കുന്നു:
നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യത്തിന് പൊട്ടാസിയം അനിവാര്യമാണ്, പാഷൻ ഫ്രൂട്ടിലാകട്ടെ പൊട്ടാസിയം ഉയർന്ന അളവിൽ (348mg/100g) അടങ്ങിയിട്ടുമുണ്ട്. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നത്തിലൂടെയാണ് പൊട്ടാസിയം ഹൃദയത്തെ സംരക്ഷിക്കുന്നത്.രക്തക്കുഴലുകളിൽ നിന്ന് കൊളസ്‌ട്രോൾ നീക്കം ചെയാൻ പാഷൻ ഫ്രൂട്ടിൽ അടങ്ങിയിട്ടുള്ള ഫൈബർ സഹായിക്കുന്നു, ഇത് ബ്ലോക്കുണ്ടാകാതെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തം എത്തിക്കാൻ സഹായിക്കുന്നു. പാഷൻ ഫ്രൂട്ടിൽ സോഡിയം അളവ് കുറവാണ്, അതിനാൽ ഇത് കഴിച്ചാൽ രക്തസമ്മർദ്ദം വർധിക്കില്ല.
പ്രതിരോധ ശേഷി വർധിപ്പിക്കുന്നു:
പാഷൻ ഫ്രൂട്ടിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്, ഇത് ഒരു നല്ല ആന്റി ഓക്സിഡന്റാണ്. നമ്മുടെ ശരീരത്തിന്റെ പ്രധിരോധ വ്യവസ്ഥയെ നശിപ്പിക്കാൻ വരുന്നു ഫ്രീ റാഡിക്കലുകളെ ഉന്മൂലനം ചെയാൻ ഈ ആന്റി-ഓക്സിഡന്റുകൾ സഹായിക്കുന്നു. ഇതിലൂടെ ശരീരത്തിൽ വിവിധ അണുബാധകൾ ഉണ്ടാകുന്നത് തടയാൻ ഈ പഴം സഹായിക്കുന്നു. നമ്മുടെ ശരീരത്തിന് കൂടുതൽ ആരോഗ്യവും ശക്തിയും നൽകാൻ അയേൺ ആവശ്യമാണ്. വിറ്റാമിൻ സി നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നുള്ള അയേൺ ആഗിരണം വർധിപ്പിക്കുന്നു. ഇത്തരം കാരണങ്ങളാൽ പാഷൻ ഫ്രൂട്ട് നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധശേഷി, ആരോഗ്യം എന്നിവ വർധിപ്പിക്കാനും സഹായിക്കുന്നു.
പോഷകഗുണങ്ങളുടെ കലവറ:
പാഷൻ ഫ്രൂട്ടിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്, അതിനാൽ ഇത് കഴിക്കുന്നത് നമ്മുടെ ശരീരത്തിന് വളരെ നല്ലതാണ്. ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ നമ്മുടെ പ്രധിരോധ ശേഷി, കണ്ണിന്റെ കാഴ്ച, ചർമത്തിന്റെ ആരോഗ്യം എന്നിവ വർധിപ്പിക്കുകയും, വിറ്റാമിൻ സി ശരീരത്തിന് ആവശ്യമായ ഒരു ആന്റി ഓക്സിഡൻറുമാണ്. ഫൈബർ, ഫോസ്ഫറസ്, പൊട്ടാസിയം, നിയാസിൻ എന്നിങ്ങനെ നമ്മുടെ ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ നിരവധി മിനറലുകളും വിറ്റാമിനുകളും പാഷൻ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്.
100g പാഷൻ ഫ്രൂട്ടിൽ അടങ്ങിയിട്ടുള്ള പോഷകഗുണങ്ങൾ:
- കലോറി: 97 Kcal
- കാർബോഹൈഡ്രേറ്റ്: 23g
- ഫാറ്റ്: 0.7g
- സോഡിയം: 28mg
- പൊട്ടാസിയം: 348mg
- പ്രോട്ടീൻ: 2.2g
- വിറ്റാമിൻ എ : 25%
- വിറ്റാമിൻ സി: 50%
- വിറ്റാമിൻ B6 : 5%
- അയേൺ : 8%
- കാൽസ്യം: 1%
- മഗ്നീഷ്യം: 7%
മാനസിക പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കുന്നു.
പാഷൻ ഫ്രൂട്ടിൽ അടങ്ങിയിട്ടുള്ള മഗ്നീഷ്യം തലച്ചോറിലെ കോശങ്ങളുടെ പ്രവർത്തനത്തെ ഉത്തേജിപ്പിച്ച് നമ്മളുടെ മനസികപിരിമുറുക്കം കുറക്കുകയും കൂടുതൽ സന്തോഷവാനാകുകയും ചെയുന്നു. അതിനാൽ തന്നെ മാനസിക പിരിമുറുക്കമുള്ളവർക് പാഷൻ ഫ്രൂട്ട് കഴിക്കുന്നത് വളരെ നല്ലതാണ്.
പാഷൻ ഫ്രൂട്ട് നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒരു പഴമായതിനാൽ എല്ലാവരും ഇത് കഴിക്കാൻ ശ്രമിക്കുക.
Post a Comment