മുടിയുടെ വളർച്ച കൂട്ടുന്ന ഭക്ഷണങ്ങൾ! Best Foods for Healthy Long Hair in Malayalam

mudi neelam vekkanum balam ull kootan mudiyude arogyam vardhipikan sahayikunna bhakshanangal. mudi kozhichil/koyichil kurakkan valaranum   idathoorna
നല്ല ബലമുള്ളതും ആരോഗ്യവുമുള്ള ഇടതൂർന്ന മുടി നമ്മൾ എല്ലാവർക്കും പ്രിയപ്പെട്ടതാണ്. ഒരു മാസത്തിൽ അര ഇഞ്ചും ഒരു വർഷത്തിൽ ആറ് ഇഞ്ചോളവുമാണ് നമ്മുടെ മുടി വളരുന്നതിന്റെ ഏകദേശ അളവ്. നമ്മുടേ മുടി എത്രത്തോളം പെട്ടെന്നു വളരുന്നു എന്നത് നമ്മുടെ വയസ്, ആരോഗ്യം, പാരമ്പര്യം, ആഹാരക്രമം എന്നിവയെ കൂടി ആശ്രയിച്ചിരിക്കുന്നു. വയസ്, പാരമ്പര്യം എന്നിവയെ നമ്മൾക്കു മാറ്റാൻ സാധിക്കില്ലെങ്കിലും നമ്മുടെ ആഹാരക്രമത്തിൽ മാറ്റങ്ങൾ വരുത്തി മുടിയുടെ ആരോഗ്യം വർധിപ്പിക്കാൻ സാധിക്കുന്നതാണ്.
 മുടിയുടെ ആരോഗ്യത്തിന് അനിവാര്യമായ പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കാതിരുന്നാൽ ആത് മുടികൊഴിച്ചിൽ ഉണ്ടാകും. എന്നാൽ ആരോഗ്യപ്രദമായ, ശരീരത്തിന് ആവശ്യമായ മുഴുവൻ പോഷകഗുണങ്ങളും ലഭിക്കുന്ന ആഹാരക്രമത്തിലേക്ക് മാറുന്നത് നമ്മുടെ മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്നു, പ്രത്യേകിച്ച് നിങ്ങൾ പോഷകാഹാരക്കുറവ് മൂലം മുടികൊഴിച്ചിലുള്ള ആളാണെങ്കിൽ. മുടിയുടെ വളർച്ചയെ സഹായിക്കുന്ന ഏതാനും ഭക്ഷണങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്.

  • വിറ്റാമിന് സി അടങ്ങിയ പഴങ്ങൾ:

വിറ്റാമിന് സി ഒരു നല്ല ആന്റി-ഓക്സിഡന്റാണ്, ആന്റി-ഓക്സിഡന്റുകൾ നമ്മുടെ മുടിയുടെ ഫോളിക്കിളുകളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കിളുകളിൽ നിന്ന് മുടിയ്ക്കു സംരകഷണമേകുന്നു. ആന്റി-ഓക്സിഡന്റുകൾ നമ്മുടെ ശരീരത്തിൽ സാധാരണഗതിയിൽ അടങ്ങിയിട്ടുള്ള ഒന്നാണ്. സ്ട്രോബെറി, പപ്പായ, കിവി, ഓറഞ്ച്, പേരയ്ക്ക, തണ്ണിമത്തൻ, മുതിരി, മാങ്ങ, കൈതച്ചക്ക എന്നിയവയിലെല്ലാം വിറ്റാമിന് സി സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. 

പേരയ്ക്കയുടെ 10 ആരോഗ്യഗുണങ്ങൾ അറിയാൻ ഈ ലിങ്ക് അമർത്തുക.

അതിനാൽ ഇത്തരം പഴങ്ങൾ കഴിക്കുന്നത് നമ്മുടെ മുടിയുടെ വളർച്ചയെ മെച്ചപ്പെടുത്തും. കൂടാതെ വിറ്റാമിൻ സി കൊളാജൻ നിർമിക്കാൻ ആവശ്യമാണ്. കൊളാജൻ എന്ന പ്രോട്ടീൻ നമ്മുടെ മുടിയുടെ ബലം മെച്ചപ്പെടുത്തുന്നു, ഇത് മുടി പെട്ടന്ന് പൊട്ടിപോകുന്നത് തടയുന്നു. ഇതിനുപുറമെ വിറ്റാമിൻ സി നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ അടങ്ങിയിട്ടുള്ള അയേൺ ആഗിരണം ചെയാൻ സഹായിക്കുന്നു. അയേണിന്റെ അളവ് കുറഞ്ഞാൽ അത് വിളർച്ചയുണ്ടാകുന്നു, കൂടാതെ മുടികൊഴിച്ചിലും.

  • ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.

മത്തി, അയലമൽസ്യം, കോര, മൽസ്യഎണ്ണകൾ, കക്കയിറച്ചി, മുട്ട, ചണവിത്ത്, വാൽനട്ട്, കാബേജ്, സോയാബീൻ എന്നിവയിലെല്ലാം ഒമേഗ 3  ഫാറ്റി ആസിഡ് സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. ഈ ഒമേഗ 3 ഫാറ്റി ആസിഡ് മുടിയുടെ വളർച്ചയെ സഹായിക്കുന്നു. നൂറ്റിയിരുപതോളം സ്ത്രീകളിലായി നടന്ന ഒരു പഠനത്തിൽ, ഇവർക്കു ആവശ്യത്തിന് ഒമേഗ 3 ഫാറ്റി ആസിഡ്, ഒമേഗ 6 ഫാറ്റി ആസിഡ്, ആന്റി-ഓക്സിഡന്റുകൾ നൽകിയപ്പോൾ ഇവരുടെ മുടി കൊഴിച്ചിൽ കുറയുകയും, മുടി ഇടതൂർന്നു വളരാൻ സഹായിച്ചുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. 

അതിനാൽ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം മുടിയുടെ ആരോഗ്യം തീർച്ചയായും വർധിപ്പിക്കാൻ സഹായിക്കുന്നുണ്ട്. മറ്റൊരു, പഠനത്തിൽ വളരെ നേർത്ത മുടിയുള്ള സ്ത്രീകളിൽ മൽസ്യഎണ്ണകൾ അടങ്ങിയ ഭക്ഷണങ്ങൾ നൽകിയപ്പോൾ ഇവരുടെ മുടികൊഴിച്ചിൽ കുറയുകയും, മുടി കൂടുതൽ വളരാൻ സഹായിക്കുകയും ചെയ്തു എന്നാണ് റിപോർട്ടുകൾ പറയുന്നത്. ഇപ്പോൾ വിരലിൽ എണ്ണാവുന്ന പഠനങ്ങൾ മാത്രമേ നടന്നിട്ടൊള്ളു, വരും കാലങ്ങളിൽ ഇതിനെ കുറിച്ച് കൂടുതൽ പഠനങ്ങൾ ശാസ്ത്രലോകം നടത്തുമെന്ന് പ്രത്യാശിക്കാം. പ്രോട്ടീൻ, സെലീനിയം, വിറ്റാമിൻ ഡി 3, വിറ്റാമിൻ ബി എന്നിങ്ങനെ നിരവധി പോഷകഗുണങ്ങൾ മത്സ്യങ്ങളിൽ അടങ്ങിയിട്ടുണ്ട്, ഇത് നമ്മുടെ മുടിയുടെ ബലവും ആരോഗ്യവും വർധിപ്പിക്കാൻ സഹായിക്കുന്നു. 

  • ചീര:

മുടിയുടെ വളർച്ചയെ സഹായിക്കുന്ന ഫോളിക് ആസിഡ്, അയേൺ, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നീ പോഷകഗുണങ്ങൾ ചീരപോലെയുള്ള ഇലക്കറികളിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ നമ്മുടെ ചർമത്തിലെ ഗ്രന്ഥികൾക്ക് സെബം ഉണ്ടാകാൻ അനിവാര്യമാണ്. സെബം എന്ന എണ്ണമെഴുക്കുള്ള വസ്തു നമ്മുടെ ചർമത്തെ മോയ്‌സ്ചുറൈസ് ചെയാൻ സഹായിക്കുന്നു. 

നമ്മുടെ ശരീരത്തിന് ഒരു ദിവസം ആവശ്യമായതിന്റെ 54% വിറ്റാമിൻ എ കേവലം ഒരു കപ്പ് ചീര (ഏകദേശം 30 ഗ്രാം) കഴിക്കുന്നതിലൂടെ നമ്മുക്ക് ലഭിക്കുന്നു. നമ്മുടെ മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ അയേണിന്റെ ഒരു കലവറ തന്നെയാണ് ചീര. ശരീരത്തിന്റെ വളർച്ചയ്ക്കും അഴിച്ചുപണികൽ നടക്കാനും ആവശ്യമായ ഓക്സിജൻ ചുവന്ന രക്താണുക്കൾ വഴി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക് എത്തിക്കാൻ അയേൺ ആവശ്യമാണ്. പലപ്പോഴും ശരീരത്തിലെ അയേൺ കുറവ് മുടികൊഴിച്ചിൽ ഉണ്ടാകുന്നുണ്ട്.

  • മുട്ട

പ്രോട്ടീൻ, ബയോട്ടിൻ എന്നിവയുടെ ഒരു കലവറയാണ് മുട്ട, അതിനാൽ തന്നെ മുട്ടയിലുള്ള ഈ രണ്ട് പോഷകങ്ങൾ നമ്മുടെ മുടിയുടെ വളർച്ചയെ സഹായിക്കും. നമ്മുടെ മുടിയുടെ ഫോളിക്കിളുകൾ പ്രോട്ടീൻ കൊണ്ടാണ് നിർമിച്ചിട്ടുളളത്. ആഹാരക്രമത്തിൽ ശരിയായ അളവിൽ പ്രോട്ടീൻ ഇല്ലെങ്കിൽ ഇത് മുടികൊഴിച്ചിൽ ഉണ്ടാകും.

മുടിയിലുള്ള പ്രോട്ടീൻ ആയ കെരാറ്റിൻ ഉൽപാദനത്തിന് ബയോട്ടിൻ അനിവാര്യമാണ്, അതിനാലാണ് ഇന്ന് വിപണയിലുള്ള മിക്ക മുടി വളർച്ചയ്ക് സഹായിക്കുന്ന മരുന്നുകളിലും ബയോട്ടിൻ ഉൾപ്പെടുത്തുന്നത്. ബയോട്ടിൻ കുറവുള്ളവർ കൂടുതൽ ബയോട്ടിൻ കഴിച്ചപ്പോൾ അവരുടെ മുടിയുടെ വളർച്ചയെ മെച്ചപ്പെടുത്തിയെന്നാണ് വിദഗ്ദ്ധ ഗവേഷകർ നടത്തിയ പഠനങ്ങൾ തെളിയിക്കുന്നത്.

എന്നാൽ സാധാരണഗതിയിൽ സമികൃതാഹാരം കഴിക്കുന്ന ഒരാളിൽ ബയോട്ടിൻ കുറവുണ്ടാകാനുള്ള സാധ്യത കുറവാണ്. അതിനാൽ സമികൃതാഹാരം കഴിക്കുന്ന ആരോഗ്യമുള്ളവർ ബയോട്ടിൻ കൂടുതൽ കഴിക്കുന്നത് മുടിയുടെ വളർച്ചയെ പ്രത്യേകിച്ച് മാറ്റങ്ങൾ ഉണ്ടാകുന്നില്ല. ഇവയ്ക്കു പുറമെ സിങ്ക്, സെലീനിയം മറ്റു മുടിയുടെ വളർച്ചയ്ക് ആവശ്യമായ പോഷകങ്ങളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ഇത്തരം കാരണങ്ങൾ കൊണ്ടാണ് മുടിയുടെ വളർച്ചയ്ക്ക് ഉത്തമമായ ഒരു ഭക്ഷണമാണ് മുട്ടയെന്ന് പറയാനുള്ള കാരണം.

  • മധുരക്കിഴങ്ങ്:

ബീറ്റ കരോട്ടീൻന്റെ ഒരു കലവറയാണ് മധുരക്കിഴങ്ങ്.നമ്മുടെ ശരീരത്തിൽവെച്ച് ബീറ്റ കരോട്ടീൻ വിറ്റാമിൻ എ ആയി മാറുന്നു, ഈ വിറ്റാമിൻ എ മുടിയുടെ വളർച്ചയെ സഹായിക്കുന്നു. മധുരക്കിഴങ്ങിന്റെ രസകരമായ കാര്യമെന്തെന്നാൽ കേവലം ഒരു ഇടത്തരം വലുപ്പമുള്ള മധുരക്കിഴങ്ങ് കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന് ആവശ്യമായ വിറ്റാമിൻ എ യുടെ നാലിരട്ടി നൽകാൻ സാധിക്കുമെന്നതാണ്. ശരീരത്തിൽ സെബം ഉത്പാദിപ്പിക്കാനും മുടിയുടെ ആരോഗ്യം വർധിപ്പിക്കാനും വിറ്റാമിൻ എ സഹായിക്കുന്നുണ്ടെന്നാണ് വിദഗ്ദ്ധരായ ശാസ്ത്രജ്ഞർ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. വിറ്റാമിൻ എ മുടി വളരുന്നതിന്റെ നിരക്കും, കൂടുതൽ കട്ടിയുള്ള മുടി ഉണ്ടാവാനും സഹായിക്കുന്നു.

  • ഡ്രൈ ഫ്രൂട്ട് / ഡ്രൈ നട്ട്സ് കഴിക്കുക:
ഡ്രൈ ഫ്രൂട്ടുകൾ ( ഉദാഹരണം: കശുവണ്ടി, ബദാം..) വളരെ രുചികരവും നിരവധി പോഷകഗുണങ്ങൾ അടങ്ങിയിട്ടുമുള്ളതുമാണ്, ഇത് നമ്മുടെ മുടിയുടെ വളർച്ചയെ സഹായിക്കുകയും ചെയുന്നു. ഏകദേശം മുപ്പത് ഗ്രാം ബദാമിൽ നമ്മുടെ ശരീരത്തിന് ഒരു ദിവസം ആവശ്യമായ വിറ്റാമിൻ ഇ യുടെ ഏകദേശം മുപ്പത്തിയെട്ട് ശതമാനത്തോളം അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഇ ക്ക് പുറമെ വിറ്റാമിൻ ബി, സിങ്ക്, എസ്സെൻഷ്യൽ ഫാറ്റി ആസിഡുകൾ എന്നിവയും ഉയർന്ന അളവിൽ ബദാമിൽ അടങ്ങിയിട്ടുണ്ട്.
 മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്നതിന് പുറമെ ഡ്രൈ നട്ട്സ് കഴിക്കുന്നത് മറ്റു ഗുണങ്ങൾ കൂടെ ശരീരത്തിന് ഉണ്ടാകുന്നു, ഉദാഹരണത്തിന് ശരീരത്തിൽ ഉണ്ടാകുന്ന നീർവീക്കം കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം വർധിപ്പിക്കാനും സഹായിക്കുന്നു. ഇത്തരത്തിൽ നിരവധി ആരോഗ്യഗുണങ്ങൾ ഉള്ളതിനാലാണ് കശുവണ്ടി, ബദാം പോലെയുള്ള ഡ്രൈ ഫ്രൂട്ട് / ഡ്രൈ നട്ട്സ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്ന് പറയുന്നത്.
  • ചണവിത്ത്:
വിത്തുകളിൽ കലോറിയുടെ അളവ് കുറവും എന്നാൽ പോഷകഗുണങ്ങൾ ധാരാളം അടങ്ങിയിട്ടുമുണ്ട്. ചില വിത്തുകൾ നമ്മുടെ മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്, ഇവയിൽ വിറ്റാമിൻ ഇ , സിങ്ക്, സെലീനിയം എന്നിവ അടങ്ങിയിട്ടുണ്ട്. ഇരുപത്തിയെട്ട് ഗ്രാം (ഒരു ഔൺസ്) സൂര്യകാന്തി വിത്തിൽ നമ്മുടെ ശരീരത്തിന് ഒരു ദിവസം ആവശ്യമായ വിറ്റാമിൻ ഇ യുടെ പകുതി ഭാഗം നൽകാൻ സാധിക്കും, കൂടാതെ മുടിയ്ക്ക് ഗുണം ചെയുന്ന വിറ്റാമിൻ ബി യും അടങ്ങിയിട്ടുണ്ട്. ചണവിത്ത്, ചിയ വിത്ത് എന്നീ വിത്തുകൾ ഒമേഗ 3 ഫാറ്റി ആസിഡുകളുടെ ഒരു കലവറ തന്നെയാണ്. ഒരു ഔൺസ് ചണ വിത്തിൽ ഏകദേശം 6400 mg ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. 
  • ഇറച്ചി:
നമ്മൾ പലരും കഴിക്കുന്ന ഒരു ഭക്ഷണമാണ് ഇറച്ചി, നമ്മുടെ മുടിയുടെ വളർച്ചയെ സഹായിക്കുന്ന നിരവധി പോഷകങ്ങൾ ഇറച്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇറച്ചിയിൽ അടങ്ങിട്ടുള്ള പ്രോട്ടീൻ നമ്മുടെ മുടിയുടെ വളർച്ചയെയും, റിപ്പയർ, ഫോളിക്കിളുകളുടെ ബലം വർധിപ്പിക്കാനും സഹായിക്കുന്നു. നൂറ് ഗ്രാം ഇറച്ചിയിൽ ഏകദേശം ഇരുപത്തിയഞ്ചു ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
  • സോയാബീൻ:
സോയാബീനിൽ സമൃദ്ധമായി അടങ്ങിയിട്ടുള്ള സ്‌പെർമിഡീൻ പോലെയുള്ള സംയുക്തങ്ങൾ നമ്മുടെ മുടിയുടെ വളർച്ചയെ സഹായിക്കുന്നു. എന്നാൽ സ്‌പെർമിഡീൻ മുടിയുടെ വളർച്ചയെ എത്രത്തോളം സഹായിക്കുന്നു എന്നതിനെ കുറിച്ച് വിദഗ്ദ്ധ ശാസ്ത്രജ്ഞർക്കു കീഴിൽ ഇന്നും പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്.
  • ബീൻസ്:
മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന പ്രോട്ടീനുകളുടെ ഒരു കലവറയാണ് ബീൻസ്. മുരിങ്ങയിറച്ചി/ ഒയ്‌സ്‌റ്റെർസ് പോലെ ബീൻസിലും സിങ്ക് അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ വളർച്ചയെയും കേടുവന്ന മുടികളിൽ അഴിച്ചുപണികൾ നടത്താനും സഹായിക്കുന്നു. നമ്മുടെ ശരീരത്തിന് ഒരു ദിവസം ആവശ്യമായ സിങ്കിന്റെ ഏഴു ശതമാനം ഏകദേശം നൂറ് ഗ്രാം ബീൻസ് കഴിക്കുന്നതിലൂടെ ലഭിക്കുന്നു. ഇതിനു പുറമെ അയേൺ, ബയോട്ടിൻ, ഫോളിക് ആസിഡ് പോലെയുള്ള മുടിയുടെ ആരോഗ്യം വർധിപ്പിക്കുന്ന പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. നിരവധി ഗുണങ്ങൾക്ക്   പുറമെ ബീന്സിന് വിലയും കുറവായതിനാൽ ഇത് എല്ലാവർക്കും കഴിക്കാവുന്നതാണ്.
  • ആവകാഡോ പഴം
നിരവധി ആരോഗ്യഗുണങ്ങളും രുചിയും ആരോഗ്യപരമായ കൊഴുപ്പുകളുടെ ഒരു കലവറയുമാണ് അവോക്കാഡോ പഴം. ഇതിൽ ഉയർന്ന അളവിൽ അടങ്ങിയയിട്ടുള്ള വിറ്റാമിൻ ഇ നമ്മുടെ മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്നുണ്ട്. ഇരുനൂറ് ഗ്രാം അവോക്കാഡോ മാത്രം കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന് ഒരു ദിവസം വേണ്ട വിറ്റാമിൻ ഇ യുടെ ഏകദേശം ഇരുപത്ത് ശതമാനം ലഭിക്കുന്നുണ്ട് എന്നതാണ് ഇതിന്റെ പ്രത്യേകത. 
വിറ്റാമിൻ സി യെ പോലെ വിറ്റാമിൻ ഇ യും ഒരു നല്ല ആന്റി-ഓക്സിഡന്റ് ആണ്, അതിനാൽ നമ്മുടെ ശരീരത്തിന് നാശമുണ്ടാകുന്ന ഫ്രീ റാഡിക്കലുകളെ നശിപ്പിക്കാൻ ഈ വിറ്റാമിൻ ഇ സഹായിക്കുന്നുണ്ട്. 
ഒരു പഠനത്തിന്റെ ഭാഗമായി മുടികൊഴിച്ചിൽ അനുഭവപ്പെടുന്നവരിൽ വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണങ്ങൾ നൽകിയപ്പോൾ, ഇവരുടെ മുടിയുടെ വളർച്ച ഏകദേശം മുപ്പത്തിയഞ്ചു ശതമാനത്തോളം വർധിച്ചുവെന്നാണ് പഠന റിപോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. നമ്മുടെ തൊലിയുടെ ആരോഗ്യം വർധിപ്പിക്കാനും വിറ്റാമിൻ ഇ സഹായിക്കുന്നുണ്ട്, പ്രത്യേകിച്ച് തലയോട്ടിയുടെ ഭാഗത്തെ തൊലിയെ ഓക്സിഡേറ്റീവ് സ്ട്രെസ് ഉണ്ടാകുന്നതിൽ നിന്ന് വിറ്റാമിൻ ഇ സംരക്ഷിക്കുന്നു.
 തലയോട്ടിയുടെ ഭാഗത്തെ തൊലി നശിച്ചാൽ അത് നമ്മുടെ മുടിയെ ബാധിക്കും. കൂടാതെ അവോക്കാഡോ പഴത്തിൽ എസ്സെൻഷ്യൽ ഫാറ്റി ആസിഡുകൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. എസ്സെൻഷ്യൽ ഫാറ്റി ആസിഡുകൾ നമ്മുടെ ശരീരത്തിൽ ഉല്‍പ്പാദിപ്പിക്കുന്നില്ല, എന്നാൽ നമ്മുടെ ശരീരത്തിന്റെ പ്രവർത്തനത്തിന് ഇവ അനിവാര്യവുമാണ്. നമ്മുടെ ശരീരത്തിൽ എസ്സെൻഷ്യൽ ഫാറ്റി ആസിഡുകൾ കുറഞ്ഞാൽ, അത് മുടികൊഴിച്ചിൽ ഉണ്ടാകും.
  • മുരിങ്ങയിറച്ചി/ ഒയ്‌സ്‌റ്റെർസ്:
മുരിങ്ങയിറച്ചിയിൽ സിങ്ക് അടങ്ങിയിട്ടുണ്ട്. നമ്മുടെ മുടിയുടെ വളർച്ചയ്ക്കും അഴിച്ചുപണികൾക്കും സിങ്ക് എന്ന മിനറൽ സഹായിക്കുന്നു. നമ്മുടെ ശരീരത്തിൽ സിങ്കിന്റെ അളവ് കുറഞ്ഞാൽ അത് മുടികൊഴിച്ചിൽ ഉണ്ടാക്കും. സിങ്ക് കുറവ് കാരണമുണ്ടാകുന്ന മുടികൊഴിച്ചിൽ ആണെകിൽ സിങ്ക് അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ മുടികൊഴിച്ചിൽ തടയാൻ സാധിക്കും. എന്നാൽ രസകരമായ കാര്യമെന്തെന്നാൽ സിങ്കിന്റെ അളവ് അമിതമായാലും മുടികൊഴിച്ചിൽ ഉണ്ടാകും, അതിനാൽ തന്നെ സിങ്ക് ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളെക്കാൾ നല്ലത് മിതമായ അളവിൽ മാത്രം സിങ്ക് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളാണ്. മുരിങ്ങയിറച്ചിയിൽ സിങ്ക് മിതമായ അളവിൽ മാത്രമേ അടങ്ങിയിട്ടൊള്ളു.

Post a Comment

Previous Post Next Post