- എന്താണ് മയോണൈസ്?
നമ്മൾ എല്ലാവരുടെയും വായയിൽ വെള്ളം വരുത്തുന്ന മയോണൈസ്, ഓയിൽ, മുട്ട, സുർക്ക അല്ലെങ്കിൽ നാരങ്ങാ നീര് എന്നിവ ചേർത്താണ് ഉണ്ടാകുന്നത്. ഇതിന്റെ രുചി വർധിപ്പിക്കാൻ ഉപ്പ്, കുരുമുളക് എന്നിവയുടെ കൂടെ അല്പം കടുകും ഉൾപെടുത്താറുണ്ട്. നമ്മുക്ക് ആവശ്യമായ കട്ടിയാവുന്നത് വരെ മിക്സിയിൽ അടിച്ചെടുക്കുക.
- എന്തുകൊണ്ടാണ് മയോണൈസ് ആരോഗ്യത്തിന് നല്ലതല്ല എന്ന് പറയുന്നത്?
എമൽസിഫിക്കേഷൻ പ്രക്രിയ വഴിയാണ് മയോണൈസ് ഉണ്ടാകുന്നത്. മയോണൈസ് തയാറാകുന്നതോ അല്ലെങ്കിൽ സൂക്ഷിച്ചുവെക്കുന്നത് ശരിയായ രീതിയിൽ ചെയ്തില്ലെങ്കിൽ ഇതിൽ ബാക്ടീരിയ വരാൻ സാധ്യതയുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള ഓയിൽ കൂടുതൽ കൊഴുപ്പ് കൂടിയ ഒരു ഭക്ഷണമായി ഇതിനെ മാറ്റുന്നു. നൂറു ഗ്രാം മയോണൈസിൽ 680 കലോറി അടങ്ങിയിട്ടുണ്ട്. ചില ശാസ്ത്രീയ പഠനങ്ങൾ ചൂണ്ടികാണിക്കുന്നത് ഹോട്ടലുകളിൽ മയോണൈസ് ഉണ്ടാകുമ്പോയോ സൂക്ഷിച്ചുവെക്കുമ്പോയോ ഉണ്ടാകുന്ന വീഴ്ചകൾ ബാക്ടീരിയ വരുത്തുമെന്നാണ്.
- കൊഴുപ്പ് കുറഞ്ഞ മയോണൈസ് കഴിക്കാമോ?
മയോണൈസിന്റെ പ്രത്യേക രുചി മറ്റു ഏതു ചേരുവകൾ ഉപയോഗിച്ചാലും കിട്ടാത്തതുകൊണ്ട്, മയോണൈസ് പൂർണമായും ഒഴിവാക്കുന്നത് ഭക്ഷണപ്രേമികൾക് ചിന്തിക്കാനാകില്ല. എന്നാൽ ഇതിന് ഒരു പരിഹാരമുണ്ട്! ഇന്ന് ഒരു ഇതരമാര്‍ഗമായി കൊഴുപ്പുകൂട്ടുന്ന ചേരുവകൾ കുറച്ച് ഉണ്ടാകുന്ന "ലോ ഫാറ്റ് മയോണൈസ്" ഉപയോഗിക്കുന്നു. അതിനാൽ തന്നെ അമിതവണ്ണം കുറക്കാൻ ശ്രമിക്കുന്നവർക് ഈ കൊഴുപ്പുകുറഞ്ഞ മയോണൈസ് നല്ല ഒരു ഉപാധിയാണ്, ഇവിടെ കൊഴുപ്പിനു പകരമായി അന്നജമാണ് അടങ്ങിയിട്ടുള്ളത്.
- നൂറു ഗ്രാം മയോണൈസിൽ ഏതാണ് അടങ്ങിയിട്ടുള്ളത്?
കലോറി : 680
കൊഴുപ്പ് : 75g
കൊളസ്‌ട്രോൾ : 42mg
സോഡിയം : 635mg
പ്രോട്ടീൻ : 1g
വിറ്റാമിൻ എ : 1%
വിറ്റാമിൻ ഡി : 1%
അയേൺ : 1%
വിറ്റാമിൻ കെ
വിറ്റാമിൻ ഇ
- ചുരുക്കത്തിൽ!!!
അമിതവണ്ണം കുറച്ച് ശരീരം ഷേപ്പ് ആവാൻ ശ്രമിക്കുന്നവരാണെങ്കിൽ കൊഴുപ്പ് കുറഞ്ഞ മയോണൈസ് (ലോ ഫാറ്റ് മയോണൈസ് ) കഴിക്കുന്നതാണ് നല്ലത്. കൊഴുപ്പുകുറഞ്ഞ മയോണൈസിൽ കലോറിയുടെ അളവ് കുറവാണെങ്കിലും മയോനൈസിന്റെ രുചി നഷ്ടപ്പെടുന്നില്ല.
മിതമായ അളവിൽ നല്ല രീതിയിൽ ഉണ്ടാക്കി സൂക്ഷിച്ച മയോണൈസ് കഴിക്കുന്നതിൽ പ്രശ്‌നമില്ല, ഇങ്ങനെ കഴിച്ചാൽ അമിതവണ്ണമോ മറ്റു ആരോഗ്യപ്രശ്നങ്ങളോ മയോണൈസ് കാരണം ഉണ്ടാകുകയില്ല. അതിനാൽ മയോണൈസ് ഉണ്ടാകുമ്പോഴും കഴിക്കുമ്പോഴും എല്ലാവരും മുകളിൽ സൂചിപ്പിച്ച കാര്യങ്ങൾ ശ്രദ്ധിക്കുക. കൂടാതെ നമ്മുടെ പ്രിയപെട്ടവരിലേക്കുകൂടെ ഈ പ്രധാനപ്പെട്ട വിവരം ഷെയർ ചെയുക.
Post a Comment