മയോണൈസ് പ്രശ്നകാരനോ?! Is Mayonnaise Good Or Bad For Health In Malayalam

Is Mayonnaise Good Or Bad For Health In Malayalam. problem of mayonnaise is the fat and calorie content. not good to take during diet in malayalam
 ഇന്ന് നമ്മൾ കഴിക്കുന്ന നിരവധി ഭക്ഷണങ്ങൾക്കു കൂടെ മയോണൈസ് ഉപയോഗിക്കാറുണ്ട്. സാന്‍ഡ്‌വിച്ച്‌, ബർഗർ, എന്നിങ്ങനെ ഇന്നത്തെ നിരവധി ഫാസ്റ്റ് ഫുഡുകൾക്കു  കൂടെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മയോണൈസ്. ഇന്ന് ലോകത്തുടനീളം ഉണ്ടാകുന്ന അമേരിക്കൻ, ഇറ്റാലിയൻ എന്നുവേണ്ട നിരവധി ഭക്ഷണങ്ങളുടെ രുചി വർധിപ്പിക്കാൻ ഈ ചേരുവ അനിവാര്യമായി തീർന്നിട്ടുണ്ട്. പക്ഷെ നിങ്ങൾ ദിവസേന കഴിക്കുന്ന ഭക്ഷണങ്ങളിൽ ആരോഗ്യത്തിന് നല്ലതലാത്ത ഒന്നാണ് ഈ മയോണൈസ് എന്ന സത്യം നമ്മളിൽ പലർക്കും അറിയില്ല. നമ്മളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളുടെ കൂടെ ഉപയ്യോഗിക്കുന്ന ഈ മയോണൈസിൽ വളരെ ഉയർന്ന അളവിൽ കൊഴുപ്പ്, കലോറി എന്നിവ അടങ്ങിയിട്ടുണ്ട് എന്ന് പലർക്കും അറിയില്ല.

  • എന്താണ് മയോണൈസ്?

നമ്മൾ എല്ലാവരുടെയും വായയിൽ വെള്ളം വരുത്തുന്ന മയോണൈസ്, ഓയിൽ, മുട്ട, സുർക്ക അല്ലെങ്കിൽ നാരങ്ങാ നീര് എന്നിവ ചേർത്താണ് ഉണ്ടാകുന്നത്. ഇതിന്റെ രുചി വർധിപ്പിക്കാൻ ഉപ്പ്, കുരുമുളക് എന്നിവയുടെ കൂടെ അല്പം കടുകും ഉൾപെടുത്താറുണ്ട്. നമ്മുക്ക് ആവശ്യമായ കട്ടിയാവുന്നത് വരെ മിക്സിയിൽ അടിച്ചെടുക്കുക.

  • എന്തുകൊണ്ടാണ് മയോണൈസ് ആരോഗ്യത്തിന് നല്ലതല്ല എന്ന് പറയുന്നത്?

എമൽസിഫിക്കേഷൻ പ്രക്രിയ വഴിയാണ് മയോണൈസ് ഉണ്ടാകുന്നത്. മയോണൈസ് തയാറാകുന്നതോ അല്ലെങ്കിൽ സൂക്ഷിച്ചുവെക്കുന്നത് ശരിയായ രീതിയിൽ ചെയ്തില്ലെങ്കിൽ ഇതിൽ ബാക്ടീരിയ വരാൻ സാധ്യതയുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള ഓയിൽ കൂടുതൽ കൊഴുപ്പ് കൂടിയ ഒരു ഭക്ഷണമായി ഇതിനെ മാറ്റുന്നു. നൂറു ഗ്രാം മയോണൈസിൽ 680 കലോറി അടങ്ങിയിട്ടുണ്ട്. ചില ശാസ്ത്രീയ പഠനങ്ങൾ ചൂണ്ടികാണിക്കുന്നത് ഹോട്ടലുകളിൽ മയോണൈസ് ഉണ്ടാകുമ്പോയോ സൂക്ഷിച്ചുവെക്കുമ്പോയോ ഉണ്ടാകുന്ന വീഴ്ചകൾ ബാക്ടീരിയ വരുത്തുമെന്നാണ്.

എന്നാൽ നമ്മൾ കടകളിൽ നിന്ന് കുപ്പികളിൽ വാങ്ങുന്ന മയോണൈസിൽ കേടുവരാതിരിക്കാൻ പ്രിസർവേറ്റീവുകൾ ഉപയോഗിക്കാറുണ്ട്, പക്ഷെ ഇതിലും ഉയർന്ന അളവിൽ കലോറി അടങ്ങിയിട്ടുണ്ട്. ഇത്തരം കാരണങ്ങൾ കൊണ്ട് തന്നെ മയോണൈസ് കഴിക്കുന്നതിന്റെ അളവ് നമ്മൾ നിയന്ത്രികേണ്ടത് അനിവാര്യമാണ്. നിങ്ങൾ അമിതവണ്ണം കുറയ്ക്കാൻ വേണ്ടി ഡയറ്റ് ചെയുന്ന ആളാണെങ്കിൽ  മയോണൈസ് പൂർണമായും ഒഴിവാക്കേണ്ടതാണ്, കാരണം ഇത് നിങ്ങളുടെ കലോറി കൂട്ടുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.

  • കൊഴുപ്പ് കുറഞ്ഞ മയോണൈസ് കഴിക്കാമോ?

മയോണൈസിന്റെ പ്രത്യേക രുചി മറ്റു ഏതു ചേരുവകൾ ഉപയോഗിച്ചാലും കിട്ടാത്തതുകൊണ്ട്, മയോണൈസ് പൂർണമായും ഒഴിവാക്കുന്നത് ഭക്ഷണപ്രേമികൾക് ചിന്തിക്കാനാകില്ല. എന്നാൽ ഇതിന് ഒരു പരിഹാരമുണ്ട്!  ഇന്ന് ഒരു  ഇതരമാര്‍ഗമായി കൊഴുപ്പുകൂട്ടുന്ന ചേരുവകൾ കുറച്ച് ഉണ്ടാകുന്ന "ലോ ഫാറ്റ് മയോണൈസ്" ഉപയോഗിക്കുന്നു. അതിനാൽ തന്നെ അമിതവണ്ണം കുറക്കാൻ ശ്രമിക്കുന്നവർക് ഈ കൊഴുപ്പുകുറഞ്ഞ മയോണൈസ് നല്ല ഒരു ഉപാധിയാണ്, ഇവിടെ കൊഴുപ്പിനു പകരമായി അന്നജമാണ് അടങ്ങിയിട്ടുള്ളത്.

  • നൂറു ഗ്രാം മയോണൈസിൽ ഏതാണ് അടങ്ങിയിട്ടുള്ളത്?

കലോറി : 680

കൊഴുപ്പ് : 75g

കൊളസ്‌ട്രോൾ : 42mg

സോഡിയം : 635mg

പ്രോട്ടീൻ : 1g

വിറ്റാമിൻ എ : 1%

വിറ്റാമിൻ ഡി : 1%

അയേൺ : 1%

വിറ്റാമിൻ കെ 

വിറ്റാമിൻ ഇ 

  • ചുരുക്കത്തിൽ!!!

അമിതവണ്ണം കുറച്ച് ശരീരം ഷേപ്പ് ആവാൻ ശ്രമിക്കുന്നവരാണെങ്കിൽ കൊഴുപ്പ് കുറഞ്ഞ മയോണൈസ് (ലോ ഫാറ്റ് മയോണൈസ് ) കഴിക്കുന്നതാണ് നല്ലത്. കൊഴുപ്പുകുറഞ്ഞ മയോണൈസിൽ കലോറിയുടെ അളവ് കുറവാണെങ്കിലും മയോനൈസിന്റെ രുചി നഷ്ടപ്പെടുന്നില്ല.

മയോണൈസ് ശരിയായ രീതിയിൽ സൂക്ഷിച്ചുവെക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്, ഇല്ലെങ്കിൽ ഇതിൽ ബാക്ടീരിയ വന്ന് നമ്മുടെ ആരോഗ്യത്തെ ബാധിക്കും. മയോണൈസ് സൂക്ഷിച്ചുവെച്ചിട്ടുള്ള പാത്രം കൂടുതൽ സമയം തുറന്നുവെക്കുന്നത് അന്തരീക്ഷത്തിലുള്ള ബാക്റ്റീരിയകൾ ഇതിലേക്കു കൂടിക്കലരാനുള്ള സാധ്യത വർധിപ്പിക്കുന്നു.

മിതമായ അളവിൽ നല്ല രീതിയിൽ ഉണ്ടാക്കി സൂക്ഷിച്ച മയോണൈസ് കഴിക്കുന്നതിൽ പ്രശ്‌നമില്ല, ഇങ്ങനെ കഴിച്ചാൽ അമിതവണ്ണമോ മറ്റു ആരോഗ്യപ്രശ്നങ്ങളോ മയോണൈസ് കാരണം ഉണ്ടാകുകയില്ല. അതിനാൽ മയോണൈസ് ഉണ്ടാകുമ്പോഴും കഴിക്കുമ്പോഴും എല്ലാവരും മുകളിൽ സൂചിപ്പിച്ച കാര്യങ്ങൾ ശ്രദ്ധിക്കുക. കൂടാതെ നമ്മുടെ പ്രിയപെട്ടവരിലേക്കുകൂടെ ഈ പ്രധാനപ്പെട്ട വിവരം ഷെയർ ചെയുക.

Post a Comment

أحدث أقدم