തിരക്കേറിയ നമ്മുടെ ജീവിതത്തിനിടയിൽ പലപ്പോഴും നമ്മളിൽ കൂടുതൽ പേരും പല്ലിന്റെ ആരോഗ്യം ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം. പല്ലുകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ നിത്യേനയുള്ള പരിചരണം അനിവാര്യമാണ്, ഇതിനായി നമ്മൾ ചെയ്തിരിക്കേണ്ട കാര്യങ്ങൾ നോക്കാം.
- ഉറങ്ങുന്നതിന് മുമ്പ് പല്ല് തേക്കാൻ ശ്രദ്ധിക്കുക.
ഒരു ദിവസം രണ്ടു തവണ പല്ലു തേക്കുന്നതാണ് ഉത്തമം എന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്, എന്നാൽ ഇത് അറിഞ്ഞിട്ടുപോലും നിരവധിപേർ രാത്രി പല്ലു തേക്കുന്നത് ഒഴിവാകുന്നു. നിത്യേന ഉറങ്ങുന്നതിന് മുമ്പ് പല്ലുതേക്കുന്നത് രോഗാണുക്കൾ വരുന്നത് തടയുകയും, പല്ലിനിടയിൽ ഭക്ഷണത്തിന്റെ അവശിഷ്‌ടങ്ങൾ തങ്ങിനിൽകുന്നത് ഒഴിവാക്കാൻ സഹായിക്കുകയും ചെയുന്നു.
- ശരിയായ രീതിയിൽ പല്ലുതേക്കുക:
ഒരു ദിവസം എത്ര തവണ പല്ലു തേക്കുന്നു എന്നതുപോലെതന്നെ ശരിയായ രീതിയിൽ പല്ലുതേക്കുക എന്നതും പ്രധാനപെട്ടതാണ്. രാവിലെ പെട്ടെന്നു ഒരു പേരിനു, ആർക്കോ വേണ്ടി പല്ലുതേക്കുന്നതും പല്ലുതേക്കാതിരിക്കുന്നതും തുല്യമാണ്.
നല്ലവണം സമയമെടുത്തു, പതുക്കെ, ഓരോ പല്ലിലും ബ്രഷ് വട്ടത്തിൽ കറക്കി, മുകളിലോട്ടും താഴോട്ടും പല്ലുതേക്കുക. നീക്കം ചെയാത്ത ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ അവിടെ അടിഞ്ഞുകൂടുകയും അത് ക്രമേണ മോണയിൽ പഴുപ്പുണ്ടാകുകയും ചെയുന്നു.- നാവും പ്രധാനമാണ്:
നമ്മുടെ നാവിലും ഭക്ഷണങ്ങളുടെ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. ഇങ്ങനെ അടിഞ്ഞുകൂടുന്ന ഭക്ഷണങ്ങളുടെ അവശിഷ്ടങ്ങൾ വായ്‌നാറ്റം ഉണ്ടാകുന്നതിന് പുറമെ നമ്മുടെ പല്ലുകളുടെ ആരോഗ്യത്തെയും ബാധിക്കുന്നു. അതിനാൽ തന്നെ നമ്മൾ എപ്പോഴും പല്ലുതേക്കുന്ന സമയത്ത് നാവും കൂടെ മെല്ലെ ബ്രഷ് ചെയാൻ ശ്രദ്ധിക്കുക.
- പല്ലുകൾ നൂൽ ഉപയോഗിച്ച് വൃത്തിയാക്കുക:
സ്ഥിരമായി പല്ലുതേക്കുന്ന പലരും പല്ലുകൾക്കിടയിലുള്ള ഭക്ഷണത്തിന്റെ അവശിഷ്‌ടങ്ങൾ നൂൽ ഉപയോഗിച്ച് നീക്കം ചെയ്യാറില്ല. എന്നാൽ നമ്മൾ പല്ലുതേക്കുന്നതുപോലെ പ്രധാനപ്പെട്ട ഒരു പ്രക്രിയയാണിത്. ഇത് നമ്മളുടെ മോണകളെ ഉത്തേജിപ്പിക്കുകയും, പല്ലിനിടയിലുള്ള ഭക്ഷണത്തിന്റെ അവശിഷ്‌ടങ്ങൾ നീക്കംചെയ്യുകയും, മോണകളിലെ വീക്കങ്ങൾ ഉണ്ടാകുന്നത് തടയാനും സഹായിക്കുന്നു. എന്നാൽ ചിലർക്ക് ഇത് ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകാം (ചെറിയ കുട്ടികൾ, പ്രായമായവർ) ഇവർക്കു വേണ്ടി ഇന്ന് വിപണിയിൽ നിരവധി ഇതിനായിട്ടുള്ള പ്രത്യേകം ഉപകരണങ്ങൾ ലഭ്യമാണ്, "ഡെന്റൽ ഫ്ളോസ്സേർസ്" എന്നാണ് ഇവയെ വിളിക്കുന്നത്.
- ഫ്ലൂറൈഡ് അടങ്ങിയ പേസ്റ്റ് വാങ്ങിക്കുക.
പല്ലു വെളുത്തതാകുന്നതും നല്ല വിലയുമുള്ള പേസ്റ്റുകൾ വാങ്ങിമ്പോൾ നമ്മൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത്, നിങ്ങൾ വാങ്ങിക്കുന്ന പേസ്റ്റിൽ ഫ്ലൂറൈഡ് അടങ്ങിയിട്ടുണ്ടോ എന്നാണ്. ഫ്ലൂറൈഡ് നമ്മുടെ പല്ലുകളെ നശിച്ചുപോകുന്നതിൽ നിന്ന് സംരക്ഷിക്കുന്നു. നമ്മുടെ പല്ലുകളെ നശിപ്പിക്കുന്ന അണുക്കളെ അകറ്റിനിർത്താൻ ഫ്ലൂറൈഡ് സഹായിക്കുകയും, നമ്മുടെ പല്ലിന് ഒരു രക്ഷാകവചമായി പ്രവർത്തിക്കുകയും ചെയുന്നു.
- പഞ്ചസാരയുടെ അളവ് കുറയ്ക്കുക:
നമ്മൾ കഴിക്കുന്ന പഞ്ചസാര വായയിൽ വെച്ച് അവസാനം ആസിഡായി മാറുന്നു, ഇത് പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുന്നു. ഈ ആസിഡുകൾ പല്ലുകളിൽ പോട്(ക്യാവിറ്റിസ്) ഉണ്ടാകുന്നു. അസിഡിക്കായ പഴങ്ങൾ, ചായ, കാപ്പി എന്നിവയും നമ്മുടെ പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുന്നു. ഇത്തരം ഭക്ഷണങ്ങൾ തീർത്തും ഒഴിവാക്കേണ്ട, പകരം അമിതമായി കഴിക്കുന്നത് നിയന്ത്രിച്ചാൽ മതി.
- മൗത്ത് വാഷ് ഉപയോഗിക്കുക:
പലപ്പോഴും നിങ്ങൾ മൗത്ത് വാഷുകളുടെ പരസ്യങ്ങൾ പലയിടത്തും കാണാറുണ്ടാവും. എന്നാൽ പലരും ഇത് വാങ്ങാറില്ല, ഇതിനുള്ള പ്രധാന കാരണം ഇവയുടെ ഗുണങ്ങളെ കുറിച്ചും, ഇത് നമ്മളുടെ വായയിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നും അറിയാത്തതു കൊണ്ടാണ്. മൗത്ത് വാഷുകൾ നമ്മളുടെ വായയിൽ ഉള്ള ആസിഡിന്റെ അളവ് കുറയ്ക്കുന്നു, മോണകൾക്കു ചുറ്റുമുള്ള ബ്രഷ് കൊണ്ട് എത്തിപ്പെടാൻ സാധികാത്ത ഭാഗങ്ങൾ വൃത്തിയാക്കുകയും, നമ്മുടെ പല്ലുകളുടെ ആരോഗ്യം വർധിക്കുകയും ചെയുന്നു.
- വെള്ളം നന്നായി കുടിക്കുക:
നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെപോലെ വായയുടെ ആരോഗ്യത്തിനും വെള്ളം അനിവാര്യമാണ്. നമ്മൾ കഴിക്കുന്ന ഓരോ ഭക്ഷണത്തിനു ശേഷവും വെള്ളം കുടിക്കുന്നതാണ് ഉത്തമം. വെള്ളം പല്ലിൽ ഒട്ടിപിടിച്ചിരിക്കുന്ന വസ്തുക്കളും, അസിഡിക്കായ ഭക്ഷണങ്ങളും ഉണ്ടാകുന്ന പ്രശനങ്ങളും ഒരു പരിധിവരെ തടയാൻ സഹായിക്കുന്നു.
- പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കുക
കൂടുതൽ പച്ചക്കറികൾ, പഴങ്ങൾ, മറ്റു ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കാൻ എല്ലാവരും ശ്രദ്ധിക്കുക
- ഒരു വർഷത്തിൽ രണ്ടു തവണയെങ്കിലും ഡോക്ടറെ കാണിക്കുക.
നമ്മൾ എത്രത്തോളം നന്നായി പല്ലിന്റെ ആരോഗ്യം ശ്രദ്ധചെലുത്തിയാലും ഒരു വർഷത്തിൽ രണ്ടു തവണയെങ്കിലും ദന്തരോഗവിദഗ്ദ്ധനെ കാണിക്കുന്നത് നല്ലതാണ്. ഡോക്ടമാർ പല്ല് വൃത്തിയാക്കുകയും പോടുകൾ(ക്യാവിറ്റിസ്) നേരത്തെ കണ്ടുപിടിച്ച് തക്കതായ ചികിത്സ നൽകുന്നതുമാണ്.
إرسال تعليق